ന്യൂഡൽഹി:വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളെ തുടർന്നുള്ള കേരളത്തിന്റെ ആവശ്യങ്ങളോട് മുഖം തിരിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. വനം വന്യജീവി നിയമം പരിഷ്കരിക്കാൻ ആലോചനയില്ലെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ ഹാരിസ് ബീരാൻ എം പിക്ക് നൽകിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.കേരളത്തിലെ വന്യജീവി പ്രശ്നം സംസ്ഥാന സർക്കാറിന്റെ വിഷയമാണെന്നാണ് കേന്ദ്ര സർക്കാർ നിലപാട് വന്യജീവി പ്രശ്നം പരിഹരിക്കാനാവശ്യമായ തുക കേന്ദ്രം നൽകുന്നുണ്ടെന്നും കേന്ദ്രം മറുപടിയിൽ വ്യക്തമാക്കി.കേന്ദ്ര സർക്കാറിനെ കൊണ്ട് പുനരാലോചനക്കായി ശ്രമം നടത്തുമെന്നും ഹാരീസ് ബീരാൻ അറിയിച്ചു.