Banner Ads

വിനോദ സഞ്ചാരത്തിന് കൊടൈക്കനാലിൽ എത്തിയ വിദ്യാർത്ഥികള്‍ക്ക്; ഭക്ഷ്യ വിഷബാധയേറ്റതായി സംശയം

കൊടൈക്കനാല്‍: തമിഴ്നാട്ടിലെ കൊടൈക്കനാലില്‍ വിനോദ സഞ്ചാരത്തിന് എത്തിയ വിദ്യാർത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതായി ആശങ്ക.82 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൊടൈക്കനാലിലുള്ള മഹാരാജ എന്ന ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച വിദ്യാർത്ഥികള്‍ക്കാണ് ശാരീരിക അസ്വസ്ഥകള്‍ അനുഭവപ്പെട്ടത്. തുടർന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഗുരുവായൂരിലെ  സ്കൂളില്‍ നിന്നെത്തിയ കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.ഇവരെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചു. പരിശോധന ഫലം വന്നാല്‍ മാത്രമേ ഭക്ഷ്യ വിഷബാധയേറ്റതാണെന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളു.എന്നാല്‍ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയാണ് ഉണ്ടായതെന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ല. കൂടുതല്‍ പരിശോധനക്കായി രക്ത സാമ്ബിള്‍ ശേഖരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷ വകുപ്പുമെത്തി ഹോട്ടലില്‍ പരിശോധന നടത്തി സാമ്ബിളുകള്‍ ശേഖരിച്ച ശേഷം വിശദമായ പരിശോധനക്ക് അയച്ചു


     
                
                

                

Leave a Reply

Your email address will not be published. Required fields are marked *