Banner Ads

ചേലക്കരയിലെ കൊടിമരം മോഷണം: രാഷ്ട്രീയ വിവാദം, എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

തൃശൂര്‍: തൃശൂർ ചേലക്കരയിൽ കോൺഗ്രസിന്റെ കൊടിമരം മോഷ്ടിച്ച കേസിൽ മൂന്ന് എസ്.എഫ്.ഐ. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറിയേറ്റ് അംഗം റിധിൻ, ചേലക്കര ഏരിയ പ്രസിഡന്റ് ശ്രുതികേഷ്, വള്ളത്തോൾ നഗർ ഏരിയ സെക്രട്ടറി കണ്ണൻ എന്നിവർക്കെതിരെയാണ് ചേലക്കര പോലീസ് കേസെടുത്തത്.

ചേലക്കര മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിനോദ് പന്തലാടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. കൊടിമരം കൊണ്ടുപോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അറസ്റ്റ് ചെയ്ത മൂന്നുപേരെയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.