Banner Ads

അനധികൃതമായി മത്സ്യബന്ധനം പിടികൂടി ഫിഷറീസ് വകുപ്പ്

പൊന്നാനി:കടല്‍ പെട്രോളിങ്ങിനിടെ പൊന്നാനി സ്വദേശിയുടെ മൈമൂണ്‍, ഹോളി ഫാമിലി എന്നീ ബോട്ടുകള്‍ ദൂരപരിധി ലംഘിച്ച്‌ അനധികൃതമായി രാത്രികാല മത്സ്യബന്ധനം നടത്തിയതിനാണ് ഫിഷറീസ് വകുപ്പ് പിടികൂടി നടപടികള്‍ സ്വീകരിച്ചത്.

വരുംദിവസങ്ങളില്‍ രാത്രികാല പെട്രോളിങ് ശക്തമാക്കുമെന്നും അനധികൃത മത്സ്യബന്ധനം നടത്തുന്ന യാനത്തിനെതിരെ കർശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പൊന്നാനി എ.ഡി.എഫ് ടി.ആർ. രാജേഷ് അറിയിച്ചു.അനധികൃതമായി മത്സ്യബന്ധനം നടത്തിയ മത്സ്യബന്ധന ബോട്ടുകളുടെ എന്നതിൽ വർദ്ധനയുണ്ടെന്നും അധികൃതർ അറിയിച്ചു.കൂടാതെ രാത്രികാല മൽസ്യബന്ധനം കുറ്റകരമാണ് കെ.എം.ആർ.എഫ് സെക്ഷൻ പ്രകാരംഇതുമൂലം മത്സ്യ സമ്ബത്തിന്റെ ലഭ്യത കുറയാനുള്ള പ്രധാന കാരണമാണ്.

Leave a Reply

Your email address will not be published. Required fields are marked *