കൊല്ലം:കൊല്ലം പുനലൂർ സ്വദേശിനിയായ 78 വയസ്സുള്ള ലീലാമ്മയെയാണ് കാണാതായതിന് ശേഷം വീടിന് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിനുള്ളിൽനിന്ന് ഫയർഫോഴ്‌സ് രക്ഷപ്പെടുത്തിയത്.
വ്യാഴാഴ്ച മകളുടെ വീട്ടിൽനിന്ന് മടങ്ങിയതിന് ശേഷം ലീലാമ്മയെ കാണാതാവുകയായിരുന്നു. തുടർന്ന് പുനലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോലീസും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇന്നലെ വൈകിട്ട് കിണറ്റിനുള്ളിൽ ഇവരെ കണ്ടെത്തിയത്.
കിണറ്റിൽ കുടുങ്ങിയ നിലയിലായിരുന്ന വയോധികയെ ഫയർഫോഴ്‌സ് സംഘം സാഹസികമായി പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ ലീലാമ്മ ഇപ്പോൾ ചികിത്സയിലാണ്.