Banner Ads

ഗുരുവായൂർ ക്ഷേത്രത്തിനകത്തെ ഭണ്ഡാരത്തിൽ തീ ; നോട്ടുകൾ കത്തിനശിച്ചു.

തൃശൂർ:ഗുരുവായൂർ ക്ഷേത്രത്തിനകത്തെ ഭണ്ഡാരത്തിൽ തീപടർന്ന് പിടിച്ച് നോട്ടുകൾ കത്തിനശിച്ചു.ശ്രീകോവിലിന് സമീപത്തെ ഒന്നാം നമ്ബർ പ്രധാന ഭണ്ഡാരത്തിന് മുകളിൽ വെൽഡ് ചെയ്യുന്നതിനിടെ തീപ്പൊരി അകത്ത് വീണാണ് നോട്ടുകൾ കത്തിനശിച്ചത്.

ഭണ്ഡാരത്തിനകത്ത് നിന്നു പുക വരുന്നതു കണ്ട് ജീവനക്കാർ ഉടൻ വെള്ളമൊഴിച്ച് തീയണക്കുകയായിരുന്നു.ഭണ്ഡാരം തുറന്ന് മുഴുവൻ നോട്ടുകളും സുരക്ഷിത മുറിയിലേക്ക് മാറ്റി.നനഞ്ഞ നോട്ടുകൾ ഉണക്കുന്നതിനുള്ള സംവിധാനം ചെയ്തു. ക്ഷേത്ര ശ്രീകോവിലിന് സമീപത്തെ ഈ ഒരൊറ്റ ഭണ്ഡാരത്തിൽ നിന്ന് ഒരു മാസം ഒരു കോടിയിലേറെ രൂപ ലഭിക്കാറുണ്ട്.

അതേസമയം ക്ഷേത്ര ശ്രീകോവിലിന് ചുറ്റും ചുമർചിത്രം നവീകരിക്കുന്നതിനായി ഭണ്ഡാരം മാറ്റിയിട്ടപ്പോൾഭണ്ഡാരത്തിന്റെ മുകളിൽ മഴ നനയാതെ ഇരിക്കാൻ ഉണ്ടാക്കിയ മുഖപ്പ് മുറിച്ചു മാറ്റിയിരുന്നു. മഴക്കാലത്തിനു മുൻപായി ഈ ഭാഗം വെൽഡ് ചെയ്ത് ഉറപ്പിക്കുന്നതിനിടെയാണ് തീപിടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *