Banner Ads

ഒടുവിൽ കീഴടങ്ങി അദ്ധ്യാപിക

തൃശൂർ:യുകെജി വിദ്യാർത്ഥിയെ ക്ലാസ് ടീച്ചർ ക്രൂരമായി മര്‍ദിച്ചെന്ന കേസില്‍ പ്രതിയായ അധ്യാപിക പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. തൃശൂരില്‍ അഞ്ച് വയസുകാരനായകുട്ടിയെ മർദിച്ചതിനെ തുടർന്നാണ്കുരിയച്ചിറ സെന്റ് ജോസഫ്‌സ് മോഡല്‍ ഹയർ സെക്കൻഡറി സ്കൂള്‍ കെ ജി വിഭാഗം അധ്യാപിക സെലിൻ (29) കഴിഞ്ഞ ദിവസം നെടുപുഴ പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്.

ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാകണമെന്നാണ് നിർദേശം. ഇവരെ സ്കൂളില്‍ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.തൃശൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ സലിനെ ഇടക്കാല ജാമ്യത്തില്‍ വിട്ടു. ബോർഡില്‍ എഴുതിയത് പുസ്തകത്തിലേക്ക് പകർത്തി എഴുതാൻ 5 മിനിറ്റ് വൈകിയെന്ന് ആരോപിച്ചായിരുന്നു ക്രൂരമായ മർദനമെന്നാണ് പരാതി.ക്ലാസ് ടീച്ചറായ സെലിൻ യുകെജി വിദ്യാർത്ഥിയുടെ ഇരുകാലുകളിലും ചൂരല്‍ കൊണ്ട് മർദിച്ചു. കഴിഞ്ഞ 8-ാം തിയതി ആയിരുന്നു ഈ സംഭവം. കുട്ടി കടുത്ത മാനസിക സമർദത്തിലാണ്. കുട്ടി കരയുന്നുവരെ തല്ലിയെന്നും സ്കൂളില്‍ പോകാൻ ഭയമാണെന്നും കുട്ടിയുടെ പിതാവ് പറഞ്ഞിരുന്നു.


     
                
                

Leave a Reply

Your email address will not be published. Required fields are marked *