Banner Ads

കൃഷിയിടത്തിൽ വച്ച് മരത്തിൽ നിന്ന് വീണു; ചികിത്സയിലിരിക്കെ കർഷകന് ദാരുണാന്ത്യം.

സുല്‍ത്താന്‍ബത്തേരി: മരത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കർഷകൻ അന്തരിച്ചു. അമ്പലവയൽ ചുള്ളിയോട് സ്വദേശി മുക്കിലാൽ സജി (45) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്.കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

സ്വന്തം കൃഷിയിടത്തിൽ മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനിടെ സജി അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ അയൽവാസികൾ ചേർന്ന് വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നില കൂടുതൽ വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് അന്ത്യം സംഭവിച്ചത്.അമ്പലവയൽ മേഖലയിലെ സജീവ കർഷകനായിരുന്ന സജിയുടെ വിയോഗം നാടിന് വലിയ നോവായി മാറി. സംസ്കാര ചടങ്ങുകൾ നാളെ (ശനിയാഴ്ച) രാവിലെ 10 മണിക്ക് അമ്പലവയൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ നടക്കും.