
കാസർകോട് : ചിറ്റാരിക്കാലിൽ നാടൻ തോക്കിൽ നിന്ന് വെടിയേറ്റ് യുവാവിന് പരിക്ക്. ഭീമനടി സ്വദേശി സുജിത്തിനാണ് (32) വെടിയേറ്റത്. യുവാവിന്റെ നെഞ്ചിനും കൈക്കുമാണ് പരിക്കേറ്റത്. വീട്ടിൽ സൂക്ഷിച്ചിരുന്ന നാടൻ തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ പൊട്ടുകയായിരുന്നു.
സുജിത്ത് ഉപയോഗിച്ച നാടൻ തോക്കിന് ലൈസൻസ് ഇല്ലെന്ന് പോലീസ് അറിയിച്ചു. കർഷകനായ സുജിത്ത് വന്യജീവി ശല്യം പ്രതിരോധിക്കാനായി നാടൻ തോക്ക് കൈവശം വെച്ചു എന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ സുജിത്തിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.