പത്തംതിട്ട:പുല്ലാട് ആലുംന്തറയിൽ കുടുംബവഴക്കിനെ തുടർന്ന് യുവാവ് ഭാര്യയെ കുത്തിക്കൊന്നു. അഞ്ചാനിക്കൽ വീട്ടിൽ ശ്യാമ എന്ന ശാരിമോൾ (35) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ അജിക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രിയാണ് സംഭവം. കുടുംബ കലഹത്തെ തുടർന്ന് അജി ഭാര്യയെയും ഭാര്യയുടെ പിതാവ് ശശിയെയും സഹോദരി രാധാമണിയെയും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഇയാൾ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും ഉടൻതന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്യാമ ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു. പരിക്കേറ്റ ശശിയും രാധാമണിയും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.