Banner Ads

ബെംഗളൂരു സ്വദേശിയുടെ കയ്യിൽ നിന്നും ; കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് പിടിച്ചെടുത്തു

ബെംഗളൂരു: കർണാടക ബെംഗളൂരു സ്വദേശിയുടെ കയ്യിൽ നിന്ന് കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് പിടിച്ചു.എൻ വെങ്കിടേഷ് എന്ന ബെംഗളൂരു സ്വദേശിയാണ് വ്യാജ പ്രീഡിഗ്രി സർട്ടിഫിക്കറ്റ് ഹാജരാക്കിയത്.

2024 ൽ വെങ്കിടേഷ് ജനുവിനസ് വെരിഫിക്കേഷന് വേണ്ടി സർട്ടിഫിക്കറ്റ് സർവ്വകലാശാലക്ക് കൈമാറിയാതായിരുന്നു. പരീക്ഷ ഭവൻ ബിഎസ്സി വിഭാഗത്തിന് സംശയം തോന്നിയതോടെ വിശദ പരിശോധന നടത്തുകയായിരുന്നു. 1995 ഏപ്രിലിൽ പ്രീഡിഗ്രി തോറ്റയാളുടെ രജിസ്റ്റർ നമ്‌ബർ ഉപയോഗിച്ചാണ് വെങ്കിടേഷിന് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത്.

സർവ്വകലാശാലയുടെ പരാതിയിൽ തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തു. സർവ്വകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് നിർമിക്കുന്ന ലോബി പ്രവർത്തിക്കുന്നതായി ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *