കോഴിക്കോട്:ഈ ഓണക്കാലത്ത് പച്ചക്കറി വിപണിയിൽ വൻ വിലക്കയറ്റം. സദ്യക്ക് എട്ടുകൂട്ടം കറികളൊരുക്കാൻ എത്തുന്നവരെ ഞെട്ടിക്കുന്ന വിലയാണ് ഓരോ പച്ചക്കറിക്കുമുള്ളത്.സദ്യക്ക് എട്ടുകൂട്ടം കറികളെങ്കിലും വേണമെന്ന് കരുതി പച്ചക്കറി മാർക്കറ്റിലെത്തുന്നവർ വില കേട്ട് ഞെട്ടുന്ന അവസ്ഥയാണ്.ബുധനാഴ്ച മാത്രം പയർ വില ഇരട്ടിയിലധികം വർധിച്ചു. ബുധനാഴ്ച പാളയം മാർക്കറ്റിൽ 130 രൂപയാണ് പയർ വില ചൊവ്വാഴ്ച ഇത് 65 രൂപയായിരുന്നു.
ചില്ലറ വിപണിയിൽ ബുധനാഴ്ച 150 രൂപക്കാണ് പയർ വിൽക്കുന്നത്. ഇത്രയും വില ആളുകളോട് പറയാൻപോലും കഴിയാത്ത അവസ്ഥയിലാണ് ചില്ലറ വ്യാപാരികൾ കാരറ്റിന് പാളയം മാർക്കറ്റിൽ 65 രൂപയാണെങ്കിലും ചില്ലറ വിപണിയിൽ 90 വരെയാണ് വില. ഭൂരിഭാഗം പച്ചക്കറി ഇനങ്ങൾക്കും നാലു ദിവസത്തിനിടെ ശരാശരി 10 രൂപയെങ്കിലും വർധിച്ചിട്ടുണ്ട്. വർധന ചില്ലറ വ്യാപാരികളെയും പ്രതികൂലമായി ബാധിച്ചു.
വിലക്കയറ്റം കാരണം സ്റ്റോക്ക് വെച്ച സാധനങ്ങൾ വിറ്റഴിയാതെ നശിച്ചുപോവുകയാണെന്നും വ്യാപാരികൾ പറഞ്ഞുഇടക്കാലത്ത് താഴ്ന്ന തേങ്ങ വിലയും വീണ്ടും വർധിച്ചു തേങ്ങ കിലോക്ക് 68 രൂപ വരെയാണ് കർഷകർക്ക് മാർക്കറ്റിൽ വില ലഭിക്കുക. എന്നാൽ, വീട്ടാവശ്യങ്ങൾക്ക് മാർക്കറ്റിൽനിന്ന് വാങ്ങുമ്ബോൾ കിലോക്ക് 75 നൽകണം. വെള്ളിച്ചെണ്ണ വില 350 മുതൽ 405 വരെയാണ്.