Banner Ads

ഹൃദയാഘാതം കവർന്ന പ്രവാസി ജീവൻ: മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

റിയാദ്:ഹൃദയാഘാതത്തെ തുടർന്ന് വിദേശത്ത് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.ജിദ്ധയിലെ സമാകോ കമ്പനി ജീവനക്കാരനായിരുന്ന മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് ചോലമുക്ക് സ്വദേശി പറക്കാടൻ അജയൻ എന്ന ബാബുവാണ് മരിച്ചത്.

ജിദ്ദ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ വെച്ച് എംബാം ചെയ്ത മൃതദേഹം വ്യാഴാഴ്ച വൈകിട്ടുള്ള ജിദ്ദ-റിയാദ്-കോഴിക്കോട് ഫ്ലൈനാസ് വിമാനത്തിലാണ് അയച്ചത്.വെള്ളിയാഴ്ച രാവിലെ 8.20ന് കോഴിക്കോട് വിമാനത്താളത്തിലെത്തിച്ച മൃതദേഹം കുടുംബാഗങ്ങളും,

വാർഡ് കൗൺസിലർ സി.കെ ആസിഫ്, സി.കെ മുഹമ്മദലി, കോട്ടയിൽ മുനീർ, സി.പി മുഹമ്മദ്‌ അനസ്, മിസ്ഹബ്, ടി.പി നവനീത്, സി.പി ബാസിത്‌അലി, സി.പി ഷബീൽ, അബ്ബാസ് മുസ്ലിയാരങ്ങാടി, നിഷാദ് നയ്യൻ, സലീം നീറാട് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.

വീട്ടിൽ പൊതുദർശനത്തിന് വെച്ചത്തിന് ശേഷം മൃതദേഹം മതപരമായ ചടങ്ങുകളോടെ കുടുംബ ശ്‌മശാനത്തിൽ സംസ്ക്കരിച്ചു. 14 വർഷമായി സമാകോ കമ്പനിയിൽ ജോലിക്കാരനായിരുന്ന അജയന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.