
കൊല്ലം : തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ കാറിടിച്ച് കായിക താരങ്ങൾക്ക് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. നെയ്യാറ്റിൻകര സ്വദേശി ദേവനന്ദനെതിരെയാണ് കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തത്. കാറിൽ ദേവനന്ദനെ കൂടാതെ മൂന്ന് കെ എസ് യു പ്രവർത്തകർ കൂടി ഉണ്ടായിരുന്നു.
യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന രണ്ട് വനിതാ കായിക താരങ്ങൾക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ രണ്ട് പെൺകുട്ടികളിൽ ഒരാൾ വെൻ്റിലേറ്ററിലാണ്. അമിതവേഗതയും അശ്രദ്ധമായി വാഹനം ഓടിച്ചതുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.