പത്തനംതിട്ട:പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പരിധിയിലെ വിഷ്ണു (27) ആണ് മരിച്ചത്.വ്യാഴാഴ്ച രാവിലെ പറക്കോട് നിന്നുള്ള എക്‌സൈസ് സംഘം വിഷ്ണുവിന്റെ അയല്‍പക്കത്തെ വീട്ടിലെത്തിയിരുന്നു. അവിടെനിന്ന് കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു. തുടര്‍ന്ന് തുടരന്വേഷണത്തിനെന്ന പേരില്‍ വീട്ടിലെത്തിയ എക്‌സൈസ് സംഘം വിഷ്ണുവിനെ ചോദ്യം ചെയ്തശേഷം അകാരണമായി മര്‍ദ്ദിച്ചു.
അതേസമയം, വിഷ്ണുവിനെ കസ്റ്റഡിയില്‍ എടുക്കുകയോ വീടിനുള്ളില്‍ പ്രവേശിക്കുകയോ ചെയ്തിട്ടില്ലെന്ന് എക്‌സൈസ് അധികൃതര്‍ പറയുന്നത്. വിഷ്ണുവിന്റെ അയല്‍വാസിയുടെ പക്കല്‍ നിന്നും കഞ്ചാവ് കണ്ടെടുത്തിരുന്നു. അതിന്റെ ഭാഗമായി കാര്യങ്ങള്‍ ചോദിക്കാനാണ് വിഷ്ണുവിന്റെ അടുത്തെത്തിയതെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഞായറാഴ്ച ഉച്ചയോടെയാണ് വിഷ്ണുവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പറക്കോട് എക്‌സൈസ് സിഐയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.