Banner Ads

തെളിവുകളും സാക്ഷിമൊഴികളും ശക്തം; കട്ടിളപ്പാളി മോഷണത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പത്തനംതിട്ട : ശബരിമല കട്ടിളപ്പാളി മോഷണ കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചതായി എസ്ഐടി സംഘം കോടതിയെ അറിയിച്ചു. പോറ്റി നടത്തിയത് വിശ്വാസ വഞ്ചനയാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

കട്ടിളപ്പാളികളിൽ സ്വർണം പൊതിഞ്ഞിരുന്ന വിവരം ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറിയാമായിരുന്നു. പോറ്റി മറ്റ് പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയതായി എസ്ഐടി കണ്ടെത്തി. പാളികൾ ചെന്നൈയിലെത്തിച്ച് സ്വർണം വേർതിരിച്ചെടുത്തതായും റിപ്പോർട്ടിൽ പറയുന്നു. ഇന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പോറ്റിയെ ഈ മാസം പത്താം തീയതി വൈകുന്നേരം അഞ്ചു വരെ എസ്ഐടി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ ലഭിച്ച ഉണ്ണികൃഷ്ണൻ പോറ്റിയെ സംഘം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.