Banner Ads

കണ്ണൂരിൽ വീണ്ടും എംപോക്സ് ; ചികിത്സയിലുള്ള രണ്ടാമത്തെയാൾക്കും രോഗം സ്ഥിരീകരിച്ചു

കണ്ണൂർ: ദുബായിൽ നിന്ന് രണ്ട് ദിവസം മുൻപ് കണ്ണൂർ വിമാനത്താവളത്തിലാണ് ഇദ്ദേഹം എത്തിയത്. പിന്നാലെ രോഗലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അബുദാബിയിൽ നിന്നെത്തിയ വയനാട് സ്വദേശിയായ 24കാരനും എംപോക്സ് സ്ഥിരീകരിച്ചിരുന്നു.ഇദ്ദേഹത്തിന്റെ രക്ത സാമ്ബിൾ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ചിരുന്നു.

ആരോഗ്യനില തൃപ്തികരമാണ്.ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപ്രതി വൃത്തങ്ങൾ അറിയിച്ചു. ശരീരത്തിൽ കുമിളകൾ പൊങ്ങിയിട്ടുണ്ടെങ്കിലും ഗുരുതരമല്ല.കൂടുതൽ ഐസൊലേഷൻ സംവിധാനം ക്രമീകരിക്കാനും മന്ത്രി നിർദേശം നൽകി. മന്ത്രിയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിത്തുന്നുണ്ട്.

എംപോക്സ് രോഗികളുമായി സമ്ബർക്കത്തിൽ വന്നവർക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. യുഎഇയിൽ നിന്നും വന്നവർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധം ശക്തമാക്കിയതായിരുന്നു.

ഇവരുടെ റൂട്ട് മാപ്പ് ഉടൻ പ്രസിദ്ധീകരിക്കും.തീവ്രമായ തലവേദന,പനി, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും ഉണ്ടാവാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്.കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകൾ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *