Banner Ads

ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങള്‍ക്ക് സ്ഥലം മാറ്റത്തില്‍ അർഹമായ; ഇളവ്

ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങള്‍ക്ക് സ്ഥലം മാറ്റത്തില്‍ ഇനി ഇളവ്,രക്ഷിതാക്കള്‍ ഇല്ലാത്തതോ രക്ഷിതാക്കള്‍ക്ക് സംരക്ഷിക്കാൻ കഴിയാത്തതോ ആയ സാഹചര്യങ്ങളിലുള്ള ഭിന്നശേഷിക്കാരുടെ സഹോദരങ്ങള്‍ക്കാണ് ഇളവും മുൻഗണനയും നല്‍കാൻ തീരുമാനിച്ചത്.

പൊതുസ്ഥലം മാറ്റത്തില്‍ അർഹമായ ഇളവും മുൻഗണനയും നല്‍കി ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു.സംസ്ഥാനജീവനക്കാരുടെ പൊതുസ്ഥലംമാറ്റത്തിന്റെയും നിയമനങ്ങളുടെയും പൊതുമാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ഇതിനായി പരിഷ്‌കരിച്ച്‌ അംഗീകരിച്ചു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇത് നടപ്പാക്കുന്നുനണ്ട് എന്നും എല്ലാ വകുപ്പു മേധാവികളും ഉറപ്പാക്കണമെന്നും മന്ത്രി ഡോ. ബിന്ദു നിർദേശിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *