Banner Ads

കോഴിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വയോധികനെ തല്ലിക്കൊന്നു; 3 പീർ അറസ്റ്റിൽ

ചെന്നൈ: തഞ്ചാവൂർ ജില്ലയിലെ കുഭകോണത്ത് കോഴിയെ ചൊല്ലിയുള്ള തർക്കo, വയോധികനെ അടിച്ചുകൊന്നു. സംഭവത്തിൽ അയൽക്കാരായ മൂന്ന് പ്രതികൾ അറസ്റ്റിലായി. വീട്ടിലെത്തിയ കോഴിയുടെ പേരിലാണ് ക്രൂരമായ സംഭവമുണ്ടായത്. 82 വയസ്സുകാരനായ മുരുഗയ്യനാണ് കൊല്ലപ്പെട്ടത് മുരുഗയ്യന്റെ മകന് ഇറച്ചിക്കോഴികളുടെ കച്ചവടമായതിനാൽ വീട്ടുമുറ്റത്ത് കണ്ട കോഴി, തങ്ങളുടേതാകുമെന്ന് കരുതി മുരുഗയ്യൻ അതിനെ പിടിച്ചു കൂട്ടിലടയ്ക്കുകയായിരുന്നു. വാക്കുതർക്കത്തിനിടെ സെൽവറാണിയും മക്കളും മുരുകയ്യന്റെ നെഞ്ചിൽ ചവിട്ടുകയും മർദ്ദിക്കുകയുമായിരുന്നു. ഇതിനു പിന്നാലെ കുഴഞ്ഞുവീണ മുരു കയ്യനെ മറ്റ് അയൽവാസികൾ ഉടൻതന്നെ കുംഭകോണത്തെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അയൽക്കാർ വിവരം അറിയിച്ചതിനെത്തുടർന്നെത്തിയ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *