തൃശൂർ: കയ്യമംഗലം മൂന്നുപീടികയിൽ മദ്യലഹരിയിൽ മകൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു. മൂന്നുപീടിക ബീച്ച് സ്വദേശി വളവത്ത് അജയൻ (41) ആണ് അമ്മ തങ്കയെ കത്തി ഉപയോഗിച്ച് ആക്രമിച്ചത്.ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. കൈത്തണ്ടയിൽ കുമത്തറ്റ തങ്കയെ ആദ്യം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് എറണാകുളം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അജയനെ കയ്യമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു.