Banner Ads

കൊല്ലം അഞ്ചലിൽ ലഹരിമരുന്ന് സംഘം വലയിൽ; 3 കിലോ കഞ്ചാവ് പിടിച്ചെടുത്തു

കൊല്ലം: കൊല്ലം: അഞ്ചലിൽ നടത്തിയ പരിശോധനയിൽ മൂന്ന് കിലോ കഞ്ചാവുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശിനിയായ ശശികല, പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ഷെഫീർ എന്നിവരാണ് പിടിയിലായത്.രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് ടീമും അഞ്ചൽ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരുവരും വലയിലായത്.

കെഎസ്ആർടിസി ബസിൽ അഞ്ചലിൽ വന്നിറങ്ങിയ ഉടനെയാണ് ഇവർ പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്ന് വിൽപ്പനയ്ക്കായി കൊണ്ടുവന്ന മൂന്ന് കിലോ കഞ്ചാവ് പിടിച്ചെടുത്തു.വിൽപ്പനയ്ക്കുവേണ്ടിയാണ് പ്രതികൾ ഇതര സംസ്ഥാനത്തുനിന്ന് വൻതോതിൽ കഞ്ചാവ് കൊല്ലത്തേക്ക് എത്തിച്ചത്.ഇരുവരെയും തുടർ നടപടികൾക്കായി പോലീസിന് കൈമാറി