
പാലക്കാട്: തിരുവേഗപുറയിൽ ഗവൺമെൻറ് സ്കൂളിലും പെട്രോൾ പമ്പിലും മോഷണം. പണവും സിസിടിവി dvr ഉം മോഷണം പോയി. പോലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവേഗപ്പുറ നരിപ്പറമ്പ് യുപി ഗവൺമെന്റ് യുപി സ്കൂളിലും സമീപത്തെ ഭരത് പെട്രോളിയം പാമ്പിളുമാണ് മോഷണം നടന്നത്.
സ്കൂളിന്റെ ഓഫീസ് ഷട്ടർ പൊളിച്ചു അകത്തുകയറിയ മോഷ്ടാവ് സാധനങ്ങൾ എല്ലാം വലിച്ചു വേറിട്ട നിലയിലായിരുന്നു. റൂമിൽ സൂക്ഷിച്ചിരുന്നു 7000 ത്തോളം രൂപ നഷ്ടപ്പെട്ടതായി സ്കൂൾ അധികൃതർ പറഞ്ഞു. സ്കൂളിന്റെ തൊട്ടടുത്തുള്ള ഭാരത് പെട്രോൾ പമ്പിലും മോഷണം നടന്നിട്ടുണ്ട്. പമ്പിന്റെ ഓഫീസ് മുറിയുടെ വാതിലിന്റെ പൂട്ട് തകർത്താണ് മോഷണം നടത്തിയിരിക്കുന്നത്.
മേശയിൽ സൂക്ഷിച്ചിരുന്ന പണവും പമ്പിലെ cctv യുടെ DVR ഉം മോഷണം പോയതായി ജീവനക്കാർ പറഞ്ഞു. കൊപ്പം പോലീസ് സ്ഥലത്തെത്തി പ്രഥമിക പരിശോധന നടത്തി. ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി