
കൊച്ചി : ഡോക്ടർ പദവി മെഡിക്കൽ ബിരുദധാരികൾക്ക് മാത്രമായി നിയമപരമായി നീക്കിവെച്ചിട്ടുള്ളതല്ലെന്ന് ഹൈക്കോടതി. ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്കും തങ്ങളുടെ പേരിനൊപ്പം ഡോക്ടർ എന്ന് ചേർക്കാമെന്നും കോടതി ഉത്തരവിട്ടു. ഡോക്ടർ എന്ന വിശേഷണം എംബിബിഎസ് ബിരുദമുള്ളവർക്ക് മാത്രമുള്ളതാണെന്ന് നിയമത്തിൽ ഒരിടത്തും പറയുന്നില്ല.
ഈ പദവി മെഡിക്കൽ ബിരുദധാരികൾക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സമർപ്പിച്ച ഹർജി കോടതി തള്ളി. ഫിസിയോതെറാപ്പി, ഒക്യുപേഷണൽ തെറാപ്പി എന്നീ മേഖലകളിലുള്ളവർക്കും ഈ പദവി ഉപയോഗിക്കാൻ തടസ്സമില്ലെന്ന് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.