Banner Ads

ബാണാസുര ഡാം നിറഞ്ഞാൽ ദുരിതം: കരമാൻ തോടിന്റെ തീരത്തുള്ളവർ ആശങ്കയിൽ

കൽപ്പറ്റ:കാലവർഷം ശക്തമാകുമ്പോൾ ബാണാസുര സാഗർ ഡാം നിറയുന്നതും, ഡാമിൽ നിന്ന് വെള്ളം തുറന്നുവിടേണ്ടി വരുന്നതും കരമാൻ തോടിന്റെ തീരത്ത് താമസിക്കുന്നവരുടെ ഉറക്കം കെടുത്തുന്നു. ഒരു നല്ല മഴ പെയ്താൽ ഡാം അതിവേഗം നിറയും,

തുടർന്ന് അധികമുള്ള വെള്ളം കരമാൻ തോടിലൂടെ ഒഴുക്കിവിടുന്നത് തീരപ്രദേശങ്ങളിലെ ജനജീവിതം ദുരിതത്തിലാക്കുകയാണ്.മുൻ വർഷങ്ങളിൽ ഡാം തുറന്നുവിട്ടപ്പോൾ പല തവണ ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. കൃഷി നശിക്കുകയും വീടുകളിൽ വെള്ളം കയറുകയും ചെയ്ത സംഭവങ്ങൾ ഏറെയാണ്.

ഇത് വലിയ സാമ്പത്തിക നഷ്ടത്തിനും മാനസിക ബുദ്ധിമുട്ടുകൾക്കും ഇടയാക്കിയിട്ടുണ്ട്. ഡാം തുറന്നുവിടുന്നതിന് മുന്നോടിയായി മുന്നറിയിപ്പുകൾ നൽകാറുണ്ടെങ്കിലും, പലപ്പോഴും പെട്ടന്നുണ്ടാകുന്ന ജലനിരപ്പ് ഉയരുന്നത് ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നു.ഡാ മിൽ നിന്ന് വെള്ളം പുറത്തുവിടുന്നത് നിയന്ത്രിക്കാനും,

കരമാൻ തോടിന്റെ ആഴം കൂട്ടിയും വീതി കൂട്ടിയും വെള്ളപ്പൊക്ക സാധ്യത കുറയ്ക്കാനും ശാശ്വത പരിഹാരം കണ്ടെത്തണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം. ഡാം അധികൃതരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് തങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് അവർ ആവശ്യപ്പെടുന്നു.