Banner Ads

ജലവിതരണം തടസ്സപ്പെടും

തിരുവനന്തപുരം : 2024 സെപ്റ്റംബര്‍ രണ്ടിന് രാത്രി എട്ട് മണി മുതല്‍ സെപ്റ്റംബര്‍ മൂന്നിന് രാത്രി എട്ട് മണി വരെയാണ് ജല വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി. നഗരത്തിലെ സ്മാര്‍ട് സിറ്റി പദ്ധതിയെ തുടർന്ന് കേരള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ ഇന്റര്‍ കണക്ഷന്‍ ജോലികള്‍ നടക്കുന്നതിനാലാണ് ജലവിതരണം തടസ്സപ്പെടുന്നതെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു

വാട്ടര്‍ അതോറിറ്റി കുര്യാത്തി പരിധിയില്‍ വരുന്ന പ്രദേശങ്ങളായ തമ്ബാനൂര്‍, ഫോര്‍ട്ട്, ശ്രീവരാഹം, ചാല, വലിയശാല, കുര്യാത്തി, മണക്കാട്, ആറ്റുകാല്‍, വള്ളക്കടവ്, മുട്ടത്തറ, കമലേശ്വരം, കളിപ്പാന്‍ കുളം, പെരുന്താന്നി, ശ്രീകണ്‌ഠേശ്വരം തുടങ്ങിയ വാര്‍ഡുകാളിലാണ് ജലവിതരണ നിയന്ത്രണം 24 മണിക്കൂർ മുന്നേ ബാധിക്കുമെന്നും വാട്ടർ അതോറിറ്റി അറിയിച്ചുഇതിനെ തുടർന്ന് പ്രേദേശനിവാസികൾ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്നും .ഈ പ്രദേശങ്ങളില്‍ ശുദ്ധജലവിതരണം പൂര്‍ണമായും തടസ്സപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *