Banner Ads

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് ; ബിജെപി എംഎൽഎ ഓഫീസ് മാർച്ച്

പാലക്കാട് :രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് ബിജെപിയുടെ ആഭിമുഖ്യത്തിൽ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി. പാർട്ടി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രാഹുലിനെ പാലക്കാട് എത്തിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും രാഹുലിനെ പോലുള്ള ആളുകൾക്ക് പറ്റിയ സ്ഥലം കോൺഗ്രസ് ഓഫീസ് ആണെന്നും അദ്ദേഹം പറഞ്ഞു.

വിഡി സതീശൻ പൊട്ടിക്കും എന്ന് പറഞ്ഞ ബോംബ് ചെറിയ പടക്കം പോലും ആയില്ല എന്നും പരിഹസിച്ചു. ബിജെപി നേതാവ് കൃഷ്ണകുമാറിനെതിരെ ഉയർന്ന ആരോപണത്തെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു പരാമർശം’മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞു പോവാൻ തയ്യാറാവാതിരുന്ന പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രവർത്തകരെ അറസ്റ്റ്ചെയ്യാൻ അനുവദിക്കില്ലെന്ന നിലപാടോടെ ബിജെപി ജില്ലാ അധ്യക്ഷന്റെ നേതൃത്വത്തിൽ പോലീസ് വാഹനം തടഞ്ഞത് സംഘർഷത്തിന് ഇടയാക്കി.

പ്രവർത്തകരെ ബലംപ്രയോഗിച്ച് നീക്കിയാണ് വാഹനം കടത്തിവിട്ടത്.
സമാധാനപൂർണ്ണമായ മാർച്ചിനു നേരെ പോലീസ് അക്രമ നിലപാടാണ് സ്വീകരിക്കുന്നത് എന്നും ഇത്തരം നിലപാടിനെ തെരുവിൽ ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്ന് ബിജെപി ജില്ലാ അധ്യക്ഷനായ പ്രശാന്ത് ശിവനും സി കൃഷ്ണകുമാറും പറഞ്ഞു.
ബിജെപി നേതാക്കളായ സി മധു, ഓമനക്കുട്ടൻ, വനിതാ നേതാക്കളായ പുഷ്പ ബാലചന്ദ്രൻ, കവിത മേനോൻ, സുമലതാ മുരളി, മിനി കൃഷ്ണകുമാർ തുടങ്ങിയവരും പങ്കെടുത്തു