ദില്ലി : ദില്ലി പോലീസിലും സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിലും (സി.എ.പി.എഫ്.) സബ് ഇൻസ്പെക്ടർ (എസ്.ഐ.) തസ്തികയിലേക്കുള്ള നിയമനത്തിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്.എസ്.സി.) അപേക്ഷകൾ ക്ഷണിച്ചു. ബിരുദമാണ് അപേക്ഷിക്കാനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 2025 ഒക്ടോബർ 16 വരെ ഓൺലൈൻ മോഡ് വഴി തസ്തികയിലേക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2025 നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കും. പ്രായപരിധി, പരീക്ഷാ രീതി, സിലബസ് എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി ഉദ്യോഗാർത്ഥികൾ എസ്.എസ്.സി.യുടെ ഔദ്യോഗിക വെബ്സൈറ്റായ https://ssc.gov.in/ സന്ദർശിക്കുക.