Banner Ads

ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ചൊവ്വാഴ്ച, ജാമ്യം നൽകരുതെന്ന് പോലീസ്

കോഴിക്കോട് : ബസിനുള്ളിൽ മോശമായി പെരുമാറിയെന്നാരോപിച്ച് സോഷ്യൽ മീഡിയയിലൂടെ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ ജനുവരി 27 ചൊവ്വാഴ്ച വിധി പറയും. കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതിയിൽ ശനിയാഴ്ച വാദം പൂർത്തിയായി. ഷിംജിതയ്ക്ക് ജാമ്യം നൽകുന്നതിനെ മെഡിക്കൽ കോളേജ് പോലീസ് കോടതിയിൽ ശക്തമായി എതിർത്തു.

കേസ് അന്വേഷണം പ്രാരംഭഘട്ടത്തിലായതിനാൽ പ്രതി പുറത്തിറങ്ങുന്നത് സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും ഇടയാക്കും. സമൂഹ വിചാരണ നടത്തണമെന്ന ദുരുദ്ദേശത്തോടെയാണ് ഷിംജിത വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചത്. ഇതിൽ മനംനൊന്താണ് ദീപക് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ കൂടുതൽ സാക്ഷികളുടെ മൊഴികളും ഡിജിറ്റൽ തെളിവുകളും ശേഖരിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു.