പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണത്തിൽ പ്രതിഷേധം. നാട്ടുകാരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. പ്രദേശത്തെ റോഡ് തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായെന്നും നിരവധി അപകടങ്ങൾ സംഭവിച്ചിട്ടും റൈഡ് അറ്റകുറ്റപണി നടത്താൻ അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാവുന്നില്ലെന്നും ആരോപിച്ചു കൊണ്ടാണ് നാട്ടുകാർ റോഡ് ഉപരോധിച്ചത്. റോഡ് ലഭിക്കാൻ ഇനിയും എത്ര ജീവൻ വേണമെന്ന് മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധം നടന്നത്.