Banner Ads

ഡിഡിഇ നൽകിയത് സത്യവിരുദ്ധമായ റിപ്പോർട്ട് പള്ളുരുത്തി ഹിജാബ് തർക്കം; സ്കൂൾ നിലപാട് വ്യക്തമാക്കി പ്രിൻസിപ്പൽ.

കൊച്ചി: കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ നിലപാട് വ്യക്തമാക്കി പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന രംഗത്തെത്തി. സ്കൂൾ മാനേജ്‌മെന്റിന് യൂണിഫോം നിശ്ചയിക്കാൻ അധികാരമുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കാര്യമറിയാതെയാണ് സംസാരിച്ചതെന്നും സിസ്റ്റർ ഹെലീന ആരോപിച്ചു.സർക്കാരിന് രേഖാമൂലം മറുപടി നൽകിയിട്ടുണ്ട്.

എന്നാൽ ഡിഡിഇ നൽകിയത് സത്യവിരുദ്ധമായ റിപ്പോർട്ടാണെന്നും സ്കൂളിന് പ്രത്യേക നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. സ്കൂളിന് എല്ലാ കുട്ടികളും ഒരുപോലെയാണെന്നും ആർക്കും പഠനം നിഷേധിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.സ്കൂൾ തുറന്നു വിദ്യാർഥിനി അവധിയിൽരണ്ടു ദിവസത്തെ അവധിക്ക് ശേഷം സെന്റ് റീത്താസ് പബ്ലിക് സ്കൂൾ ഇന്ന് തുറന്നു. എന്നാൽ ഹിജാബ് ധരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയ എട്ടാം ക്ലാസുകാരിയായ വിദ്യാർഥിനി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഇന്ന് സ്കൂളിൽ എത്തിയില്ല.

വിദ്യാർഥിനിയുടെ പിതാവ് അനസും സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധികളും ഹൈബി ഈഡൻ എം.പി, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ മധ്യസ്ഥതയിൽ ചർച്ച നടത്തിയിരുന്നു. സ്കൂൾ നിർദേശിക്കുന്ന യൂണിഫോം ധരിക്കാൻ തയ്യാറാണെന്നും, വർഗീയവാദികൾക്ക് ഇടം നൽകില്ലെന്നും ചർച്ചയ്ക്ക് ശേഷം പിതാവ് അനസ് അറിയിച്ചു. വർഗീയ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന ശക്തികളെ അനുവദിക്കില്ലെന്ന് ഹൈബി ഈഡൻ എം.പിയും വ്യക്തമാക്കി.