Banner Ads

മിണ്ടാപ്രാണികളോട് കൊടും ക്രൂരത ;വയനാട്ടിൽ ഇറച്ചിയിൽ കാഞ്ഞിര വിഷം കലർത്തി തെരുവുനായ്ക്കൾക്ക് നൽകി.

വയനാട്:മിണ്ടാപ്രാണികളോട് കൊടും ക്രൂരത വയനാട്ടിൽ ഇറച്ചിയിൽ കാഞ്ഞിര വിഷം കലർത്തി തെരുവുനായ്ക്കൾക്ക് നൽകി.രണ്ടു നായ്ക്കൾ ചത്തു. ഇന്ന് രാവിലെ ഭക്ഷണവുമായി എത്തിയവരാണ് നായ്ക്കൾ പിടയുന്നത് കണ്ടത്.തുടർന്ന് നടത്തിയ പരിശോധനയിലാണ് വിഷം കലർത്തിയ ഇറച്ചി ഉള്ള കവറുകൾ കണ്ടുകിട്ടിയത് .

ദുരന്തത്തിനുശേഷം കമ്ബളക്കാട് താമസിക്കുന്ന ചൂരൽമല സ്വദേശി വിനുലാൽ ആണ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത്.ഇന്ന് ഭക്ഷണം നൽകാൻ എത്തിയപ്പോഴാണ് ഈ കാഴ്ച കണ്ടത്. വെറ്റിനറി ഡോക്ടർമാരുടെ സംഘം സ്ഥാനത്ത് എത്തി പരിശോധന നടത്തുന്നു. പരിപാലിച്ചിരുന്നവർ ദുരന്തത്തിൽ മരിച്ചതോടെ പല മൃഗങ്ങളും അനാഥരായിരുന്നു. ഈ മൃഗങ്ങൾക്ക് പ്രദേശവാസികളും സന്നദ്ധ പ്രവർത്തകരാണ് ഭക്ഷണം എത്തിച്ചിരുന്നത്.