കൊച്ചി : മുസ്ലിം ലീഗ് മുഖപത്രം സിപിഐഎമ്മിനെ വിമര്‍ശിച്ച് തുടര്‍ച്ചയായ രണ്ടാം ദിവസവും. വിമര്‍ശനം നടത്തിയിരിക്കുന്നത് മുഖപ്രസംഗത്തിലൂടെയാണ്. മുഖപത്രം ചന്ദികയില്‍ വിമര്‍ശിച്ചിരിക്കുന്നത് സിപിഐഎം വര്‍ഗീയതയുടെ കാളിയന്‍മാരായി എന്നാണ്.
മുഖപത്രത്തിൽ പറയുന്നത് നീതികേടിനെതിരെയുള്ള മതേതര കേരളത്തിന്റെ പ്രതികരണം ഇന്ന് പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ വിനിയോഗിക്കുമെന്നാണ്. സിപിഐഎം പാലക്കാട് വര്‍ഗീയതയുടെ വിഷവിത്തുകള്‍ വിതറിയെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശനം നടത്തിയിട്ടുണ്ട്. ഇന്നലെ പ്രസിദ്ധീകരിച്ച പത്രപരസ്യങ്ങള്‍ അതിന്റെ അവസാനത്തെ ഉദാഹരണമാണെന്നാണ് ചൂണ്ടിക്കാട്ടി വിമര്‍ശിച്ചിരിക്കുന്നത്.
പിണറായി വിജയൻ സർക്കാർ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നുവെന്നാരോപിച്ച് വിമർശനങ്ങൾ നേരിടുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടിട്ടും സർക്കാർ തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ടിട്ടില്ല. സി പി ഐ എം പുറത്തെടുക്കുന്നത് സംഘപരിവാറിനെ നാണിപ്പിക്കുന്ന വര്‍ഗീയതയാണ് എന്നാണ് ചന്ദ്രിക ദിനപത്രവും വിമര്‍ശിക്കുന്നത്.