കൊച്ചി: കാലടിയിൽ കാട്ടുപന്നി ആക്രമണo ദമ്ബതികൾക്ക് പരിക്കേറ്റതായി പരാതി. ചീനം ചിറസ്വദേശികളായ കുഞ്ഞുമോൻ കെ എ, ഭാര്യ സുമ എന്നിവർക്കാണ് പരിക്കേറ്റത്.ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കാലടി പ്ലാൻ്റേഷൻ രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് ദമ്ബതികളെ കാട്ടുപന്നി ആക്രമിച്ചത്.
ഇരുവരും സഞ്ചരിച്ച സ്കൂട്ടറിൽ കാട്ടുപന്നി വട്ടം ചാടുകയായിരുന്നു.പരിക്കേറ്റ ചീനംചിറ സ്വദേശികളായ കുഞ്ഞുമോൻ കെ എ. ഭാര്യ സുമ എന്നിവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞുമോന്റെ പരിക്ക് ഗുരുതരമാണ്. സുമയ്ക്ക് കൈക്കും കാലിനുമാണ് പരിക്ക്. പ്രദേശത്ത് വന്യ ജീവി ആക്രമണം പതിവാണെന്ന് നാട്ടുകാർ പറയുന്നു. വന്യജീവി ആക്രമണം തടയാൻ അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.