Banner Ads

പാചകവാതക വില കൂട്ടി; 19 കിലോ സിലിണ്ടറിന് 195.50 രൂപയുടെ വർധന

കൊച്ചി : രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ വൻ വർധനവ്. 19 കിലോ തൂക്കമുള്ള വാണിജ്യ സിലിണ്ടറിന് 195.50 രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ ഇന്ന് (2026 ഏപ്രിൽ 1) മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ കേരളത്തിലെ പുതിയ വില 2092 രൂപയാണ്. നേരത്തെ 1890 രൂപയായിരുന്നു.

അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളുമാണ് വിലവർധനവിന് കാരണമായത്. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് ചെറുകിട വ്യവസായങ്ങൾ എന്നിവയെ വിലക്കയറ്റം സാരമായി ബാധിക്കും. മാർച്ചിൽ (മാർച്ച് 7) ഗാർഹിക സിലിണ്ടറിന് 60 രൂപ വർധിപ്പിച്ചിരുന്നു.