ന്യൂഡല്‍ഹി:രാജ്യത്ത് പാചകവാതക സിലണ്ടർ വില വീണ്ടു വർധനവിൽ,19 കിലോയുടെ സിലിണ്ടറിന് 61.50 രൂപയാണ് കൂട്ടിയത്.ഇതോടെ വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ വില 1810.50 ആയിരിക്കുന്നു. നേരത്തെ 1749 രൂപയായിരുന്നു ഒരു സിലിണ്ടറിന്റെ വില.ചെറുകിട കടകളില്‍ ഉപയോഗിക്കുന്ന അഞ്ച് കിലോയുടെ മിനി പാചകവാതക സിലിണ്ടറിനും വില വർധിപ്പിച്ചിട്ടുണ്ട്.15 രൂപയാണ് മിനി സിലിണ്ടറിന് ഉയർത്തിയിട്ടുള്ളത്. എന്നാല്‍ 14.2 കിലോയുടെ സിലിണ്ടർ വിലയില്‍ മാറ്റമില്ല. വിലവർധന നവംബർ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും കമ്ബനികള്‍ അറിയിച്ചു.