കൊച്ചി: പുതുവൽസരത്തോടനുബന്ധിച്ച് 31ന് രാതി 10.30 ശേഷവും സർവിസ് തുടരും.20 മിനിറ്റ് ഇടവിട്ട് പുലർച്ചെ വരെ തൃപ്പൂണിത്തുറയിൽ നിന്ന് ആലുവയിലേക്കും തിരിച്ചും സർവീസ് ഉണ്ടായിരിക്കും. അവസാന സർവിസ് ആലുവയിൽ നിന്ന് 1.45നും,കൂടാതെ തൃപ്പൂണിത്തുറയിൽ നിന്ന് പുലർച്ചെ 1.30നും ഉണ്ടായിരിക്കുന്നതാണ്.
കൊച്ചി മെട്രോക്ക് ജനുവരി നാല് വരെ വൈകുന്നേരങ്ങളിലെ തിരക്കേറിയ സമയത്ത് 10 സർവിസുകൾ കൂടുതലായി ഉണ്ടാകും.ഫോർട്ട് കൊച്ചിയിലേക്ക് 31ന് ഉച്ചക്ക് ശേഷം 10 മിനിറ്റ് വരെ ഇടവേളയിലാവും ജല മെട്രോ സർവിസ്. വൈകീട്ട് ഏഴ് വരെ സർവീസ് നടത്തനാണ് തീരുമാനം.
രാത്രി 11.30ന് ശേഷം വൈപ്പിനിൽ നിന്ന് ഹൈകോടതി ജെട്ടിയിലേക്ക് പത്ത് മിനിറ്റിൽ താഴെ ഇടവിട്ട് ഇടവിട്ട് സർവിസ് ഉണ്ടായിരിക്കുന്നതാണ്. ഇത് പുലർച്ചെ 4.30 വരെയോ തിരക്ക് എങ്ങിനെ എന്ന മാനിച്ചായിരിക്കും ഉണ്ടായിരിക്കുക.വൈകീട്ട് ഏഴിന് ശേഷം ഫോർട്ട് കൊച്ചി സർവിസ് ഉണ്ടായിരിക്കും കൂടാതെ .വൈപ്പിനിലേക്ക് സാധാരണ സർവിസ് രാത്രിയിലും തുടരും.