ആലപ്പുഴ : കലവൂർ പ്രീതികുളങ്ങരയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ യുവതിയുടെ മുടിമുറിച്ചതായി പരാതി.രാത്രി കുട്ടികളുടെ ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടയിലാണ് സംഭവം.ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സമീപ വാസിയായ മധ്യവയസ്കനാണ് ഇതിന് പിന്നില്‍ എന്നാണ് സൂചന ഇയാള്‍ക്കായി മണ്ണഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു. നഴ്സിംഗ് വിദ്യാർഥിനിയായ പെണ്‍കുട്ടിയുടെ കുടുംബവുമായുള്ള പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നില്‍ എന്നും പോലീസ് സംശയിക്കുന്നു