Banner Ads

രാഹുൽ മാങ്കൂട്ടത്തിൽ പരാതി; നിയമപരമായി നേരിടും, സിപിഎം മോഡൽ കോൺഗ്രസിനില്ല- ഷാഫി പറമ്പിൽ

കോഴിക്കോട് : യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ ബലാത്സംഗ പരാതിയിൽ കെപിസിസിയുടെ നിലപാട് വിശദീകരിച്ച് ഷാഫി പറമ്പിൽ എംപി. പരാതി ലഭിച്ച ഉടൻ പോലീസിന് കൈമാറി. സിപിഎം കൈകാര്യം ചെയ്യുന്നതുപോലെ അല്ല നിയമപരമായാണ് കോൺഗ്രസ് കാര്യങ്ങൾ ചെയ്യുന്നതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

പരാതിയിൽ പോലീസിന്റെ നിയമനടപടികളും കോടതിയിൽ കാര്യങ്ങൾ എങ്ങനെ നിൽക്കുമെന്നും നോക്കിയ ശേഷം രാഹുലിനെതിരെ പാർട്ടി നിലപാട് സ്വീകരിക്കും. ശബരിമല സ്വര്‍ണക്കൊള്ളയിൽ ജയിലിൽ കിടക്കുന്ന നേതാക്കൾക്കെതിരെ സിപിഎം എന്ത് നടപടി എടുത്തുവെന്നും ഷാഫി പറമ്പിൽ ചോദിച്ചു. ഒരു കാരണം കാണിക്കൽ നോട്ടീസ് പോലും നൽകിയില്ലെന്നും ഷാഫി വിമർശിച്ചു.