തിരുവനന്തപുരം: സുരേഷ് ഗോപി തൃശൂര്‍ പൂരത്തിന് ആംബുലന്‍സില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.ഇത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കിയത്.സിപിഐ തൃശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷ് ആണ് പരാതി നല്‍കിയത്. പരാതിയില്‍ തൃശൂര്‍ സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു.
അതിന്റെ അടിസ്ഥാനത്തില്‍ സിറ്റി പൊലീസ് സുരേഷ് ഗോപിയുടെ മൊഴിയെടുത്തു.ഇതിന് പുറമെ മോട്ടോര്‍ വാഹന വകുപ്പിലും പരാതി നല്‍കിയിട്ടുണ്ട്.രോഗികളെ കൊണ്ടുപോകുന്നതിന് വേണ്ടി മാത്രമുള്ള ആംബുലന്‍സ് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ഉപയോഗിച്ചു എന്നായിരുന്നു വിമര്‍ശനം.പരാതിയിൽ മോട്ടോര്‍ വാഹന വകുപ്പിലും സമാനമായ അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം സുരേഷ് ഗോപിക്ക് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നും അതിനാലാണ് സേവാഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചതെന്നുമായിരുന്നു ഇതിനെതിരെയുള്ള ബി.ജെ.പിയുടെ വാദം. ഒപ്പം പൂരപ്പറമ്ബില്‍ ജനക്കൂട്ടം ഉള്ളതിനാല്‍ എളുപ്പത്തില്‍ എത്താന്‍ വേണ്ടിയാണ് ആംബുലന്‍സ് ഉപയോഗിച്ചതെന്നും ബിജെപി നേതാക്കള്‍ പറയുന്നു.മറ്റ് വാഹനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന മേഖലയിലേക്ക് സുരേഷ് ഗോപി ആംബുലന്‍സില്‍ എത്തിയത് ഗൂഢാലോചനയുടെ ഭാഗമായെന്നും ആരോപണമുയര്‍ന്നിരുന്നു