Banner Ads

കേന്ദ്ര നിലപാട് ഹൈക്കോടതിയിൽ: മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളില്ല.

കൊച്ചി: മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളാനാകില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ദുരന്തബാധിതരെ സംബന്ധിച്ച് ഏറെ നിരാശാജനകമായ ഈ തീരുമാനം, കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കോടതിയെ അറിയിച്ചത്.വായ്പ എഴുതിത്തള്ളാനുള്ള അധികാരം കേന്ദ്രത്തിനില്ലെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

പ്രധാനമായും രണ്ട് കാരണങ്ങളാണ് കേന്ദ്രം ചൂണ്ടിക്കാട്ടുന്നത് റിസർവ് ബാങ്ക് നയം റിസർവ് ബാങ്കിന്റെ (ആർ.ബി.ഐ.) നയപ്രകാരം ദുരന്തബാധിത പ്രദേശങ്ങളിലെ ബാങ്ക് വായ്പകൾ പൂർണ്ണമായി എഴുതിത്തള്ളാൻ വ്യവസ്ഥയില്ല.അധികാര പരിധി ബാങ്കുകളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടാൻ കേന്ദ്ര സർക്കാരിന് അധികാരമില്ല. 2015-ലെ ബാങ്കേഴ്‌സ് കോൺഫറൻസിൽ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണിത്.

ആർ.ബി.ഐ. നൽകുന്ന ഇളവ് ദുരന്തബാധിതർക്ക് മൊറട്ടോറിയം അനുവദിക്കാനുള്ള അധികാരം മാത്രമാണ് റിസർവ് ബാങ്ക് നൽകുന്നതെന്നും, വായ്പ എഴുതിത്തള്ളുന്നതിൽ കേന്ദ്രത്തിന് നേരിട്ട് ഇടപെടാൻ കഴിയില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.ഈ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കാൻ ഇരിക്കെയാണ് കേന്ദ്ര സർക്കാർ തങ്ങളുടെ സുപ്രധാനമായ നിലപാട് സത്യവാങ്മൂലത്തിലൂടെ അറിയിച്ചത്.