Banner Ads

ദീപാവലി മതിമറന്ന് ആഘോഷo; മൂന്ന് കുട്ടികള്‍ക്കാണ് ദാരുണാന്ത്യം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയില്‍ ദീപാവലി ആഘോഷത്തിനിടെ ഉണ്ടായ തീപിടുത്തത്തില്‍ മൂന്ന് കുരുന്നു ജീവനാണ് മരണത്തിനു ഇരയായത്. ദീപാവലി മതിമറന്ന് ആഘോഷിക്കുമ്ബോള്‍ പലരും വലിയ അപകടങ്ങളും വരുത്തിവയ്ക്കുന്നു. അങ്ങനെ ഒരു ഞെട്ടിപ്പിക്കുന്ന സംഭവം.കുട്ടികള്‍ പടക്കം പൊട്ടിക്കുന്നതിനിടെ, സമീപത്ത് സൂക്ഷിച്ചിരുന്ന മറ്റ് പടക്കങ്ങളിലേക്ക് തീപ്പൊരി വീഴുകയായിരുന്നു.

തുടർന്ന് തൊട്ടടുത്ത വീടിന് തീപിടിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പടക്കം പൊട്ടിക്കുന്നതിനിടെ തീപ്പൊരി വീടിന് മുകളില്‍ വീണാണ് തീപിടുത്തം ഉണ്ടായത്.തീപിടുത്തത്തെ കുറിച്ച്‌ വിവരം ലഭിച്ചയുടൻ രണ്ട് ഫയർ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ അണച്ചു. കൃത്യ സമയത്ത് തീ അണച്ചതുകൊണ്ട് മറ്റ് വീടുകളിലേക്ക് തീപടരുന്നത് ഒഴിവാക്കാനും കഴിഞ്ഞു.പൊള്ളലേറ്റ മൂന്ന് കുട്ടികളെ ഉടനെ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഒൻപത് വയസ്സും നാല് വയസ്സും രണ്ടര വയസ്സും പ്രായമുള്ള കുട്ടികളാണ് മരിച്ചത്. മറ്റ് രണ്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്.


     
                
                

Leave a Reply

Your email address will not be published. Required fields are marked *