Banner Ads

പതിനാറ്കാരനെ പീഡിപ്പിച്ച കേസ്; ബേക്കൽ എഇഒക്ക് സസ്പെൻഷൻ

കാസർകോട് : പതിനാറ് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.കെ. സൈനുദ്ദീനെ സസ്‌പെൻഡ് ചെയ്തു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട സ്കൂൾ വിദ്യാർത്ഥിയെയാണ് ഇയാൾ പീഡിപ്പിച്ചത്.

ഈ കേസിൽ സൈനുദ്ദീൻ ഉൾപ്പെടെ 14 പേർക്കെതിരെയാണ് പോക്സോ കേസ് ചുമത്തിയത്.കേസില്‍ യൂത്ത് ലീഗ് നേതാവും പ്രതിയാണ്.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.