Banner Ads

കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർ മരിച്ചു.

കോട്ടയം: കോട്ടയം കിഴങ്ങൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഇടുക്കി സ്വദേശിയായ സാജി സെബാസ്റ്റ്യൻ (58) മരിച്ചു. അപകടത്തിൽ പരിക്കേറ്റ സാജിയുടെ ഭാര്യയെയും കാർ ഡ്രൈവറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കൂട്ടിയിടിയിൽ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് സെബാസ്റ്റ്യനെ പുറത്തെടുത്തത്.