ഷൊർണൂർ: റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നും കഞ്ചാവ് പിടികൂടി. കമ്പാർട്ട്മെൻ്റിൽ ബാഗിൽ സൂക്ഷിച്ചിരുന്ന 3 കിലോ 700 ഗ്രാം തൂക്കം വരുന്ന കഞ്ചാവാണ് റെയിൽവേ പോലീസ് പിടിച്ചെടുത്തത്.രക്ഷപ്പെട്ട പ്രതിക്കായി അന്വഷണം ഊർജിതമാക്കിയിട്ടുണ്ട്. രഹസ്യ വിവരത്തെ തുടർന്നാണ് ഇന്ന് ഉച്ചയോടെ റെയിൽവേ പോലീസ് എസ്ഐ അനിൽ മാത്യു സംഘവും മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയിരുന്ന തീവണ്ടി പരിശോധിച്ചത്. തുടർന്നാണ് ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത്. പരിശോധിച്ചപ്പോഴാണ് കഞ്ചാവ് ലഭിച്ചത്