നിലമ്പൂര്‍ :നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഉച്ചയ്ക്ക് മൂന്ന് മണിവരെയുള്ള കണക്കുകൾ പ്രകാരം 59.68% പോളിംഗ് രേഖപ്പെടുത്തി. കനത്ത മഴയെ അവഗണിച്ചും വോട്ടർമാർ പോളിംഗ് ബൂത്തുകളിലേക്ക് എത്തിച്ചേരുന്നുണ്ട്. ഉച്ചകഴിഞ്ഞതോടെ പല ബൂത്തുകളിലേക്കും വോട്ടര്‍മാരുടെ നിര നീണ്ടു. ഈ നിലയില്‍ പോളിങ് പോയാല്‍ 2021ലെ വോട്ടിങ് ശതമാനമായ 75.23 മറികടന്നേക്കും.
വോട്ടെടുപ്പിനിടെ ചുങ്കത്തറ കുറുമ്പലങ്ങോട് സ്കൂളിലെ ബൂത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. മണ്ഡലത്തിനു പുറത്തുനിന്നെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാനെത്തിയവരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു. സംഘര്‍ഷം. പൊലീസ് ഇടപ്പെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. തിരുനാവായ സ്വദേശികളായ 3 എല്‍ഡിഎഫ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.