Banner Ads

തിരക്കേറിയ നടപ്പാത കൈയേറി ; വിഷു വിപണികൾ

ആലക്കോട്: വിഷു വിപണിയിൽ തിരക്കേറിയതോടെ മലയോരമേഖലയിൽ വ്യാപാര സ്ഥാപനങ്ങൾ നടപ്പാത കൈയേറുന്നുവെന്ന് പരാതി.ചപ്പാരപ്പടവ്, കരുവഞ്ചാൽ, ആലക്കോട്, നടുവിൽ, തേർത്തല്ലി ടൗണുകളിലെ ചില വ്യാപാരികൾ കടകൾക്കു മുന്നിലായുള്ള നടപ്പാതകൾ കൈയടക്കിയതിനാൽ കാൽനടയാത്രികർ റോഡിലൂടെ നടക്കേണ്ടി വരുന്നതായാണ് പരാതി.

കടകളോട് ചേർന്നുള്ള നടപ്പാതയിൽ വില്പനയ്ക്കുള്ള സാധനങ്ങൾ നിരത്തി വെക്കുന്നത് പതിവാണെന്ന് യാത്രക്കാർ പറയുന്നത്.നടപ്പാത കൈയേറ്റത്തിനെതിരെ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിലും  പൊലീസിലും പരാതി നൽകിയിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇതു സംബന്ധിച്ച് പൗരാവകാശ സമിതി കൺവീനർ കെ.സി. ലക്ഷ്മണൻ ആലക്കോട് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി

Leave a Reply

Your email address will not be published. Required fields are marked *