Banner Ads

കാക്കനാട് സ്വകാര്യ ബസും,ടോറസ് ലോറിയും കൂട്ടിയിടിച്ച് ഒരു മരണം

കൊച്ചി; ഇന്ന് രാവിലെ 7.00 മണിയോടെയാണ് അപകടം,പുക്കാട്ടുപടിയില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സീപോര്‍ട്ട് റോഡിലെ വള്ളത്തോള്‍ ജങ്ഷനിലെത്തി ഇടപ്പള്ളി ഭാഗത്തേക്ക് തിരിയുന്നതിനിടയില്‍ എതിര്‍ഭാഗത്ത് നിന്ന് വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു.കൂട്ടത്തിൽ ഉണ്ടായിരുന്ന ബസ് യാത്രക്കാരിയാണ് മരിച്ചത്. ബസിലേക്ക് ഇടിച്ച ടോറസ് ലോറിയുടെ പുറകില്‍ മറ്റൊരു ടോറസ് ലോറിയും വന്ന് ഇടിച്ചു. പരിക്കേറ്റവരെ കാക്കനാട്ടെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു

Tag

Leave a Reply

Your email address will not be published. Required fields are marked *