Banner Ads

പൂട്ടിയിട്ട വീട്ടിൽ മോഷണം; മൂന്നര പവൻ സ്വർണവും പണവും കവർന്നു

പാലക്കാട്: പാലക്കാട് പൂട്ടിയിട്ടിരുന്ന വീട്ടിൽ മോഷണം. ലക്കിടി രഞ്ജുകൃഷ്ണയിൽ രാധാകൃഷ്ണൻ്റെ വീട്ടിൽ നിന്നാണ് മൂന്നര പവൻ സ്വർണാഭരണങ്ങളും 1500 രൂപയും കവർന്നത്. വീടിൻ്റെ മുന്നിലെ വാതിൽ കുത്തിത്തുറന്നാണ് കവർച്ച. രാവിലെ വീട്ടുജോലിക്കാരിയാണ് വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്.

രാധാകൃഷ്ണനും കുടുംബവും കഴിഞ്ഞ വ്യാഴാഴ്‌ച വീടുപൂട്ടി ബെംഗളൂരുവിലേക്കു പോയതായിരുന്നു. കുടുംബം വൈകിട്ടോടെ തിരിച്ചെത്തി നടത്തിയ പരിശോധനയിലാണ് രണ്ടേകാൽ പവൻ തൂക്കം വരുന്ന ചങ്ങലയും ഒന്നേകാൽ പവൻ്റെ വളയും പണവും കവർന്നതായി തിരിച്ചറിഞ്ഞത്.

വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ചതെന്നു കരുതുന്ന കൊടുവാൾ മുറിക്കുള്ളിൽ നിന്നു കണ്ടെത്തി. വീട്ടിലെ സിസിടിവി ക്യാമറകൾ തകർക്കപ്പെട്ട നിലയിലാണ്. ഹാർഡ് ഡിസ്ക് നഷ്ടപ്പെടുകയും ചെയ്തു. ഒറ്റപ്പാലം പൊലീസ് അന്വേഷണം തുടങ്ങി.