Banner Ads

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി ;ബോളിവുഡ് താരം അക്ഷയ് കുമാർ.

ഗുരുവായൂർ: ബോളിവുഡ് നടൻ അക്ഷയ് കുമാർ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് രാവിലെ 7.45ഓടെ ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ താരം കാറിൽ ദേവസ്വത്തിന്റെ ശ്രീവത്സം അതിഥിമന്ദിരത്തിലെത്തിയത്.

ദേവസ്വംഅഡ്മ‌ിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ അദ്ദേഹത്തെ സ്വീകരിച്ചു. അൽപ നേരത്തെ വിശ്രമത്തിന് ശേഷം അദ്ദേഹം ഗുരുവായൂരപ്പദർശനത്തിനായി ക്ഷേത്രത്തിലെത്തി. ദേവസ്വം ഭരണസമിതി അംഗം കെ .എസ് .ബാലഗോപാലിനും ജീവനക്കാർക്കു ഒപ്പമാണ് അക്ഷയ് കുമാറെത്തിയത്. നാലന്പലത്തിലെത്തി അദ്ദേഹം ഗുരുവായൂരപ്പനെ തൊഴുത് പ്രാർത്ഥിച്ചു.