കൊച്ചി:കശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാര കേന്ദ്രത്തിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും കൊച്ചി ഇടപ്പള്ളി സ്വദേശിയായ രാമചന്ദ്രൻ്റെ മൃതദേഹം രാത്രി 7.30ന് നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തിക്കുo കുടുംബത്തിന് ലഭിച്ച വിവരം. മൃതദേഹം ശ്രീനഗറിൽ നിന്ന് ഡൽഹിയിലെത്തിക്കും തുടർന്ന് ഡൽഹിയിൽ നിന്ന് എയർ ഇന്ത്യയുടെ വിമാനത്തിലാണ് നാട്ടിലെത്തിക്കുക.
കലക്ടറും ജനപ്രതിനിധികളും അടങ്ങുന്ന സംഘം മൃതദേഹം ഏറ്റുവാങ്ങും മൃതദേഹം ഇന്നും നാളെയും മോർച്ചറിയിൽ സൂക്ഷിക്കും. വിദേശത്തുള്ള സഹോദരൻ നാട്ടിലെത്തിയതിന് ശേഷമേ സംസ്കാര ചടങ്ങുകൾ നടത്തുകയുള്ളൂവെന്ന് ബന്ധുക്കൾ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴ് മണി മുതൽ ഒമ്ബത് മണി വരെ ചങ്ങമ്ബുഴ പാർക്കിലെ പൊതുദർശനത്തിന് ശേഷം 9.30യോടെ മൃതദേഹം വെട്ടിയെക്ക എത്തിക്കുന്നത്.12 മണിക്ക് ഇടപ്പള്ളി പൊതുശ്മശാനത്തിലാണ് സംസ്കാരം.
കുടുംബസമേതം അവധി ആഘോഷത്തിന് ചൊവാഴ്ച രാവിലെ പഹൽഗാമിലെത്തിയ രാമചന്ദ്രൻ മകളുടെയും പേരക്കുട്ടികളുടെയും മുന്നിൽ വെച്ചാണ് ഭീകരരുടെ വെടിയേറ്റ് മരണപ്പെട്ടത്. രാമചന്ദ്രനൊപ്പം ഭാര്യ ഷീലയും ഉണ്ടായിരുന്നു. എന്നാൽ ആക്രമണ സമയത്ത് ഷീല കാറിലായിരുന്നു.